കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് മുന്നിൽ എത്തിയ പരാതികൾ പഠിക്കാൻ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു. പരാതികളുമായി ബന്ധപ്പെട്ട് സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും തുടർ നടപടി. കേരളത്തിലെ ക്രൈസ്തവസഭകളില്‍ നിന്നടക്കം ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പരാതികൾ എത്തിയ സാഹചര്യത്തിലാണ് കേന്ദ്രനടപടി. കേരളത്തിന്റെ നിലപാടിന് ഏറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് സർക്കാർ നിലപാട്. അതിൽ മാറ്റമില്ല എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീംകോടതിയിൽ നിന്നുള്ള നിര്‍ദ്ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിർമ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫല്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.