പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രയിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. 1937 ഫെബ്രുവരി നാലിന് അറിയപ്പെടുന്ന കഥക് നൃത്ത കുടുംബത്തിലായിരുന്നു ജനനം. ബ്രിജ് മോഹൻ നാഥ് മിശ്ര എന്നയിരുന്നു ആദ്യ പേര്. കഥക് നർത്തകൻ എന്ന നിലയിൽ നിരവധി നേട്ടങ്ങൾ നേടിയ ആളാണ് പണ്ഡിറ്റ് ബിർജു മഹാരാജ്. നൃത്തരംഗത്തെ സംഭാവനകൾക്ക് 1984-ൽ രാജ്യം രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ച കലാകാരനാണ് പണ്ഡിറ്റ് ബിർജു മഹാരാജ്. ഒരു മികച്ച ഗായകനും കവിയും ചിത്രകാരനുമായിരുന്നു അദ്ദേഹം.