Spread the love

കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെലോഷിപ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയിലും തിളങ്ങിയ നരിപ്പറ്റ കഴിഞ്ഞ നാല് വർഷമായി മുൻഷിയായി വേഷമിട്ടിരുന്നു.പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശിയാണ് നാരായണൻ നമ്പൂതിരി. സംസ്കാരം വൈകിട്ട് 4ന് കാറൽമണ്ണ നരിക്കാട്ടിരി മന വളപ്പിൽ.

അസാധ്യമായ മെയ് വഴക്കത്താലും നൃത്ത വശ്യാതയാലും കലാരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച സദനം നാരായണൻ നമ്പൂതിരി തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ അഞ്ചുവർഷക്കാലത്തോളം സജീവമായിരുന്നു. കുമാരൻ നായരുടെ ലവണാസുര വധത്തിലെ ഹനുമാൻ നാരായണൻ നമ്പൂതിരി കൈകാര്യം ചെയ്ത വേഷങ്ങളിൽ എക്കാലവും ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ബ്രാഹ്മണൻ, ദുര്യോധനൻ, ഹംസം തുടങ്ങി നിരവധി കഥാപാത്രങ്ങളെ അദ്ദേഹം തന്റേതായി ശൈലിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

Leave a Reply