ബോളിവുഡിലെ സൂപ്പർ താരങ്ങളാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരും ഡിസംബറിൽ വിവാഹിതരാകാൻ പോവുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കത്രീന-വിക്കി വിവാഹം രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാര എന്ന ലക്ഷ്വറി റിസോർട്ടിലാണെന്നും റിപോർട്ടുകൾ പറയുന്നു.
രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര. പതിനാലാം നൂറ്റാണ്ടിൽ പണിത ഈ കോട്ട ഇന്ന് ലക്ഷ്വറി സൗകര്യങ്ങളുള്ള ഒരു റിസോർട്ടാണ്. 48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ ലക്ഷ്വറി റിസോർട്ടിൽ ഒരു രാത്രി താമസിക്കണമെങ്കിൽ 75,000 രൂപ മുതലാണ് റൂമുകളുടെ വാടക.
കത്രീന- വിക്കി വിവാഹത്തിനായി വസ്ത്രങ്ങൾ ഒരുക്കുന്നത് ഫാഷൻ ഡിസൈനറായ സബ്യസാചിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ വിവാഹവാർത്ത വിക്കിയോ കത്രീനയോ ഇതുവരെ ശരിവച്ചിട്ടില്ല.