
ബോളിവുഡ് താരങ്ങളായ ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫ്- വിക്കി കൗശാൽ വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നു. താരവിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോൺ പ്രൈം വാങ്ങി. 80 കോടി രൂപയ്ക്കാണ് ആമസോൺ സംപ്രേഷണാവകാശം വാങ്ങിയത് എന്നാണ് റിപ്പോർട്ട്. വിവാഹചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2019ല്‍ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തിൽ ഓടിടി പ്ലാറ്റ്‌ഫോമിലൂടെ സിരീസായി സംപ്രേഷണം ചെയ്തിരുന്നു.
രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമായ സിക്സ് സെൻസസ് ഫോർട്ട് ബർവാരയാണ് വിക്കി- കത്രീന താരവിവാഹത്തിന് വേദിയാവുന്നത്. ഡിസംബർ ഒമ്പതിനാണ് വിവാഹം. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് വിവാഹാഘോഷത്തിലേക്ക് ക്ഷണമുള്ളത്.