അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 400 വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കുമെന്നും 100 പി എം ഗതിശക്തി കാർഗോ ടെർമിനലുകൾ നിർമ്മിക്കുമെന്നും കേന്ദ്ര ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ റെയിൽവേ മന്ത്രാലയത്തിന് വേണ്ടി പ്രത്യേക പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ആത്മനിർഭർ ഭാരതിന് കീഴിൽ, കവാച്ച് സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കും എന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. കവച് എന്നാൽ ഒരു എ സി ഡി നെറ്റ്വർക്ക് അഥവ ആൻ്റി കൊളീഷൻ നെറ്റ്വർക്ക് ആണ്. ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (ATP) സിസ്റ്റം എന്നും അറിയപ്പെടുന്ന കവാച് ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള നെറ്റ്വർക്കാണ്. തദ്ദേശീയമായി വികസിപ്പിച്ച കവച്ച് സാങ്കേതികവിദ്യ ഇന്ത്യൻ റെയിൽവേ ഭാവിയിൽ ‘അപകട രഹിതമാക്കുക’ എന്ന ലക്ഷ്യം കൈവരിക്കാൻ ലക്ഷ്യമിടുന്നു.