
സിനിമാ താരം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു. രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. വസ്ത്രങ്ങൾ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളിൽ ലക്ഷ്യ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തൽ