Spread the love

മലയാളത്തിലും തമിഴിലും തെലുങ്കിലും കണ്ണടയിലും എല്ലാം ഒരുപോലെ സ്വീകാര്യത നേടിയ നടിയാണ് കീർത്തി സുരേഷ്. സൗത്ത് ഇന്ത്യയിലെ പ്രധാന നടന്മാരുടെയെല്ലാം ജോഡി ആവാനും പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാനും ഒരേ സമയം നടിക്ക് സാധിച്ചിട്ടുണ്ട്. 15 വർഷത്തെ പ്രണയത്തിനൊടുവിൽ ദീർഘകാല സുഹൃത്തും ബിസിനസ്സുകാരനുമായ ആന്റണി തട്ടിലിനെ കഴിഞ്ഞദിവസമാണ് കീർത്തി വരനായി സ്വന്തമാക്കിയത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രം പങ്കെടുത്ത ഗോവയിൽ വെച്ച് നടന്ന ഗംഭീര വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൻ തോതിൽ പ്രചരിക്കുകയാണ്‌. പരമ്പരാഗത ശൈലിയിലുളള വിവാഹച്ചടങ്ങിൽ തമിഴ് ശൈലിയിൽ എത്തി കസറിയ ദളപതി വിജയ്യുടെ ചിത്രങ്ങളും വൻ വൈറൽ ആയിരുന്നു. ഇലയിൽ വിളമ്പിയ കെങ്കേമമായ സദ്യയെ പുകഴ്ത്തി തൃഷയും രംഗത്തെത്തിയിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ വാർത്തകളിൽ ഇടംപിടിച്ചിരുന്നുവെങ്കിലും കല്യാണപ്പന്തലിൽ കെട്ടിയൊരുങ്ങിയെത്തിയ മറ്റാരേക്കാളും തിളങ്ങിയ കീർത്തിയുടെ വിവാഹസാരിയാണ് ഇപ്പോൾ വാർത്തകളിൽ വീണ്ടും ചർച്ചയാകുന്നത്. തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ മണിക്കൂറുകളെടുത്ത് നെയ്തെടുത്ത സാരിയാണ് താരം ധരിച്ചത്. മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രെയാണ് ഇത് ഡിസൈന്‍ ചെയ്തു എടുത്തിരിക്കുന്നത്.

405 മണിക്കൂറെടുത്താണ് നെയ്തെടുത്തു എന്നതിന് പുറമെ കീര്‍ത്തിയെഴുതിയ പ്രണയകവിതയും തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്ന പ്രത്യേകതയും ഈ വിവാഹസാരിക്കുണ്ട്. അതേസമയം വിവാഹസാരിമുതല്‍ ആഭരണം വരെ തമിഴ് ബ്രാഹ്മണ വിവാഹത്തിന്‍റെ തനത് ശൈലിയിലാണ് അണിഞ്ഞിരുന്നത്.

Leave a Reply