ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 150 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. 150 ഇലക്‌ട്രിക് ബസുകൾ കൂടി എത്തുന്നതോടെ ഒരേസമയം ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബസുകൾ നിരത്തിലിറക്കിയ ദേശീയ റെക്കോർഡിലേക്ക് ഡൽഹി എത്തുകയാണ്. മെയ് 24 മുതൽ മെയ് 26 വരെ ഇലക്ട്രിക് ബസുകളിൽ ഡൽഹിയിലെ ജനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം. മുണ്ടേല കലൻ, രാജ്ഘട്ട്, രോഹിണി സെക്ടർ-37 എന്നിവിടങ്ങളിലെ മൂന്ന് ഡിപ്പോകൾ പൂർണമായും വൈദ്യുതീകരിച്ച് ഈ 150 പുതിയ ബസുകൾ സ്ഥാപിക്കാൻ തയ്യാറായി കഴിഞ്ഞു. ഈ ബസുകൾ പുക പുറന്തള്ളുന്നില്ല, സി.സി.ടി.വി. ക്യാമറകൾ, ജി.പി.എസ്., 10 പാനിക് ബട്ടണുകൾ, ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ തുടങ്ങിയ പ്രത്യേകതയുണ്ട്. ഇ-ബസുകളിൽ യാത്ര ചെയ്യുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നതെന്ന് ഒരു ഡിടിസി ഉദ്യോഗസ്ഥൻ പറഞ്ഞു.