Spread the love
ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയുമായി കേരള ബാങ്ക്

ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയുമായി കേരള ബാങ്ക്

കാലവര്‍ഷം, കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നു പോയ ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയുമായി കേരള ബാങ്ക്.കെബി സുവിധ പ്ലസ് എന്ന വായ്പയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിച്ചു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വായ്പ ലഭിക്കും. കേരള ബാങ്കിന്റെ എല്ലാ ശാഖകളിലും വായ്പ ലഭ്യമാണ്.

ഈടില്ലാതെ ആര്‍ക്കൊക്കെ വായ്പ ലഭിക്കും?

ഉല്‍പാദന, സേവന, വിപണന മേഖലകളിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍, ബസ് ഉടമകള്‍, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍.

പ്രത്യേകതകള്‍:

പരമാവധി 5 ലക്ഷം രൂപ (ബസ് ഉടമകള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും 2 ലക്ഷം രൂപ വരെ). പലിശ നിരക്ക് 9%, കാലാവധി പരമാവധി 60 മാസം, സര്‍ക്കാരിന്റെ പ്രത്യേക പലിശ സബ്സിഡി.

Leave a Reply