Spread the love
വനിതകൾക്ക് സ്വയം തൊഴിൽ തുടങ്ങാൻ കേരള ബാങ്കിന്റെ മഹിളാ ശക്തി വായ്പകൾ

കേരളത്തിലെ സ്ത്രീകളുടെ തൊഴിലവസരം വർദ്ധിപ്പിക്കുന്നതിന് മഹിളാ ശക്തി സ്വയം തൊഴിൽ സഹായ വായ്പാ പദ്ധതിക്കു രൂപം നൽകിയിരിക്കുകയാണ് കേരള ബാങ്ക്. വനിതാ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്ക് ഒറ്റക്കോ ഗ്രൂപ്പുകളായോ സ്വയം തൊഴിൽ ആരംഭിക്കാൻ ഈ വായ്പ അനുവദിക്കുന്നതാണ്. അവർ അംഗങ്ങളായിട്ടുള്ള വനിതാ സഹകരണ സംഘങ്ങൾ മുഖേനയാണ് വായ്‌പ ലഭിക്കുന്നത്.
ഫുഡ് കാറ്ററിംഗ് ബിസിനസ്സ് നടത്തുന്ന വനിതകൾക്ക് ഒരു ലക്ഷം രൂപ വരെ നൽകുന്ന അന്നപൂർണ്ണ വായ്പ , വനിതകളുടെ വിവിധ ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 5 ലക്ഷം രൂപ വരെ അനുവദിക്കുന്ന ബിസിനസ്സ് വനിത വായ്പ, ബ്യൂട്ടിപാർലർ, ട്യൂഷൻ, തയ്യൽ, ഡേ കെയർ തുടങ്ങി ചെറുകിട സംരംഭങ്ങൾക്കായി 2 ലക്ഷം രൂപ വരെ അനുവദിക്കുന്ന വനിത മുദ്ര വായ്പ, സർക്കാർ സംരംഭങ്ങളുടെ ഭാഗമായുള്ള ബിസിനസ്സ് ചെയ്യുന്നവർക്ക് സംരംഭത്തിന്റെ 50% വരെ സാമ്പത്തിക സഹായം നൽകുന്ന വനിത വികസന വായ്പ, 45000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 18 നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സംരംഭം തുടങ്ങാൻ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന ഉദ്യോ ഗിനി വായ്പ പദ്ധതി, ഗ്രാമീണ മേഖലയിലെ വനിതകളുടെ പുനരുദ്ധാരണവും ആരോഗ്യപരിപാലനവും ഉറപ്പു വരുത്തുന്ന പദ്ധതികൾക്കായി അമ്പതിനായിരം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വനിതാ ശക്തികേന്ദ്ര പദ്ധതി എന്നിവയാണ് മഹിളാ ശക്തി വായ്പകളിൽ പ്രധാനം.
കൂടാതെ വനിതാ സഹകരണസംഘങ്ങൾ നേരിട്ട് നടത്തുന്ന സംരംഭങ്ങൾക്ക് വർക്കിംഗ് ക്യാപിറ്റൽ ക്യാഷ് ക്രെഡിറ്റ്, സ്വർണ്ണ പണയ ക്യാഷ് ക്രെഡിറ്റ് എന്നിവയും കേരള ബാങ്ക് വഴി നൽകുന്നു.
സ്വയംസഹായസംഘങ്ങളിലും കുടുംബശ്രീകളിലും അംഗങ്ങളായ സ്ത്രീ കൾക്ക് മഹിളാ ശക്തി വിഭാഗത്തിൽ പെട്ട വായ്പകൾ , വിവിധ തരം ചെറുകിട സംരംഭ വായ്പകൾ, ഭക്ഷ്യ സംസ്കരണ സൂക്ഷ്മ വ്യവസായ വായ്പകൾ ഇവക്ക് അർഹതപ്പെട്ട മേഖലകളിൽ കേന്ദ്ര സംസ്ഥാന സർക്കാരും, നബാർഡും അനുവദിക്കുന്ന പലിശ ഇളവിന് അർഹത ഉണ്ടായിരിക്കും.

Leave a Reply