Spread the love

തിരുവനന്തപുരം : വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ (101)അന്തരിച്ചു.കേരളത്തിൻറെ വിപ്ലവനായിക
ഇനി ഓർമ്മകളിലെ അഗ്നിനക്ഷത്രം. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടിൽ. നൂറ്റാണ്ടുകൾ പിന്നിട്ട കമ്മ്യൂണിസ്റ്റ്ഇതിഹാസമാണ് ഓർമയായത്. ത്യാഗനിർഭരമായ ആ ജീവിതം ഇനി ചരിത്രത്തിന്റെ ഭാഗം.

വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ (101)അന്തരിച്ചു.


തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഗൗരിയമ്മയുടെ ഭൗതികശരീരം തിരൂരിലേക്ക് കൊണ്ടുപോയി. ഒട്ടേറെ പേരാണ് ഗൗരിയമ്മക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.എ വിജയരാഘവനും എം. എ ബേബിയും ചേർന്ന് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചു.

            രാഷ്ട്രീയ കേരളത്തിൻറെ ചരിത്രത്തിൽ ഏറ്റവും നിർണായക സംഭാവനകൾ ചെയ്ത ഗൗരിയമ്മ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു.ആദ്യ മന്ത്രിസഭയിൽ റവന്യൂ മന്ത്രി ആയിരുന്ന ഗൗരിയമ്മ. കേരളത്തിൻറെ ഭാവി ഗതിയെ നിർണയിച്ച  ഭൂപരിഷ്കരണം നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മ ആയിരുന്നു. ചേർത്തലയിൽ നിന്ന് ജയിച്ചു തുടങ്ങിയ ഗൗരിയമ്മ അഞ്ചു തവണ മന്ത്രിയായി. ഐതിഹാസികമായ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച് ജന്മിത്വത്തിന്റെ 

വേരറുത്ത വിപ്ലവ നായികയായി. 1952 -53, 1954 -56 വർഷങ്ങളിൽ തിരുവിതാംകൂർ-കൊച്ചി നിയമസഭയിലും 1 മുതൽ 11 വരെ എല്ലാ നിയമസഭകളിലും അംഗമായിരുന്നു.

കളത്തിപ്പറമ്പിൽ  കെ.എം രാമന്റെയും പാർവ്വതിയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആർ ഗൗരിയമ്മ ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിദൂരവും   തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബിദൂരാനന്തര ബിദൂരവും പൂർത്തിയാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഇഎംഎസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം,പൊതുവിതരണം,വാണിജ്യ നികുതി, സാമൂഹിക സുരക്ഷ, നിയമം എന്നീ വകുപ്പുകളിൽ പ്രവർത്തിച്ചു. ആത്മകഥ (കെ.ആർ ഗൗരിയമ്മ )എന്ന പേരിൽ പ്രസിദ്ധീകരിച്ച 

ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.

Leave a Reply