
ഗുജറാത്തിൽ ഇ-ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് ഗുജറാത്ത് ഗുജറാത്തിലേക്ക്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. വിവിധ സർക്കാർ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ച പദ്ധതി നടത്തിപ്പ് സംബന്ധിച്ചും വിവിധ സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസ്സിലാക്കാനാണ് സന്ദർശനം. ശക്തമായ ഡാറ്റാബേസ് സൃഷ്ടിക്കുകയും, സി എം ഡാഷ്‌ബോർഡ് വഴി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. 29 വരെയാണ് സന്ദർശനം.