
കൊച്ചി : നവംബര്‍ 16ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്യൂബ ‘സിഎച്ച്ഇ’ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചെസ്സ് ഫെസ്റ്റിവലിന് മുന്നോടിയായി 14 ജില്ലകളിലും അണ്ടര്‍19 കര്‍ട്ടന്‍ റെയ്‌സര്‍ ടൂര്‍ണമെന്റുകള്‍ നടക്കും. ഈ ടൂര്‍ണമെന്റുകളില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് കേരളത്തിലെയും ക്യൂബയിലെയും മുന്‍നിര ചെസ്സ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന കേരള ക്യൂബ ‘സിഎച്ച്ഇ’ ഇന്റര്‍നാഷണല്‍ ചെസ്സ് ഫെസ്റ്റിവെലിലേക്ക് പ്രവേശനം ലഭിക്കും. എല്ലാ ജില്ലകളില്‍ നിന്നും മൂന്നു വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം ലഭിക്കുക.
വിജയികള്‍ക്ക് ആര്‍. ബി.രമേഷ്, വി. ശരവണന്‍ എന്നീ രാജ്യാന്തര ചെസ്സ് കോച്ചുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സൗജന്യ കോച്ചിങ് ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കും. ഇതോടൊപ്പം പ്രഗ്നാനന്ദ, നിഹാല്‍ സരിന്‍ എന്നീ സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സുമായി സൈമള്‍ ചെസ്സ് കളിക്കാനും അവസരം ലഭിക്കും. എറണാകുളം ജില്ലയിലെ സെലക്ഷന്‍ ചെസ്സ് ടൂര്‍ണമെന്റ് (അണ്ടര്‍ 19 വിഭാഗം ) നവംബര്‍ 12ന് നവ നിര്‍മാണ്‍ പബ്ലിക് സ്‌കൂളില്‍ (വാഴക്കാല) നടക്കും. താല്‍പര്യമുള്ളവര്‍ എം.ബി. മുരളീധരന്‍ – 8547481287, സുനില്‍കുമാര്‍ – 9947708822 എന്നിവരെ ബന്ധപ്പെടുക. നവംബര്‍ 11ന് വൈകിട്ട് 5 മണി വരെയാണ് റജിസ്ട്രേഷന്‍.