Spread the love
സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ 6.6% വര്‍ധന

സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ 6.6% വര്‍ധന. അടുത്ത ഒരു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് പ്രഖ്യാപിച്ചത്. കണക്ടട് ലോഡ് 2000 വാട്ട് ആക്കി ഉയര്‍ത്തി. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 51- 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 പൈസയുടെ വര്‍ധനയുണ്ടാകും. 100 യൂണിറ്റ് വരെ പ്രതിമാസം 22.50 രൂപ വര്‍ധിക്കും. മാരക രോഗികളുള്ള വീടുകള്‍ക്കുള്ള ഇളവ് തുടരും.

ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18.14 ശതമാനം വര്‍ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് റഗുലേറ്ററി കമ്മീഷന് കെഎസ്ഇബി സമര്‍പ്പിച്ചിരുന്നത്. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണമെന്നായിരുന്നു കെഎസ്ഇബിയുടെ ശുപാര്‍ശ. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

Leave a Reply