
കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. കുടിശ്ശിക ശമ്പളത്തിന്റെ മൂന്നിലൊന്ന് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം വൗച്ചറും കൂപ്പണും നല്‍കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അടിയന്തരമായി 103 കോടി രൂപ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാനാണ് പണം. ശമ്പളം നല്‍കാന്‍ വേറെ നിവര്‍ത്തിയില്ലെന്ന കെഎസ്ആര്‍ടിസിയുടെ സത്യവാങ്മൂലത്തിലാണ് കോടതി നിര്‍ദ്ദേശം വന്നത്. എന്നാല്‍ സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഈ വിധി സ്റ്റേ ചെയ്യുകയായിരുന്നു.ഓണത്തിന് മുമ്പ് സമരം അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരത്തിനാണ് സര്‍ക്കാര്‍ നീക്കം.