Spread the love
രാജ്ഭവൻ രാഷ്ട്രീയ നിയമനങ്ങൾ നടത്തിയിട്ടില്ല; RSS ഇടപെടൽ തെളിയിച്ചാൽ രാജിവയ്ക്കും’; ഗവർണർ

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ രാഷ്ട്രീയ നിയമനങ്ങൾ നടത്തിയിട്ടില്ലെന്നും ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു. ആരോപണം തെളിയിക്കാൻ ആയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്ന് ഗവർണർ ചോദിച്ചു.സർവ്വകലാശാലകളിൽ അനധികൃത നിയമനം നടത്തിയാൽ അതിലും ഇടപെടുമെന്നും ഗവർണർ പറഞ്ഞു. സ്വപ്‍ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശം നടത്തി. ആ വനിതയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണ്?. അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ? ശിവശങ്കര്‍ ആരായിരുന്നു? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ്? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply