
ജ്യൂഡീഷ്യറിക്കും മേലെയാണ് താൻ എന്നാണ് ഗവർണറുടെ ഭാവമെന്ന് വർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി. മന്ത്രി സഭയെ പോലും ഗവർണർ മറികടക്കുന്നു. രാഷ്ട്രീയ അടിസ്ഥാനത്തിൽ അല്ല കേരളത്തിൽ വിസിമാരെ നിയമിച്ചത്. അധികാരം തന്നിലാണെന്ന് കരുതുന്നതിനാലാണ് പ്രീതി പിൻവിലക്കുമെന്ന് പറയുന്നത്. ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ല. ബില്ല് പരിഗണിക്കാതെ പിടിച്ചു വയ്ക്കുന്നു.തിരുവനന്തപുരത്ത് ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.