Spread the love

കേരളം ചുട്ടുപൊള്ളുന്നു, സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത. സംസ്ഥാനത്ത് ഈ വർഷം ഇതുവരെയുണ്ടായതിൽ റെക്കോർഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്.

ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ (AWS) ചിലയിടത്ത് 40° സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. പാലക്കാടും, കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ ( 38.6°c ) ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തി (36.2°c). അതേ സമയം AWS (ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ ) പലയിടങ്ങളിലും 40 °C ന് മുകളിൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ചേമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂർ, കൂത്താട്ടുകുളം,മണ്ണാർക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും നാൽപത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് AWS ൽ രേഖപ്പെടുത്തിയ താപനില.അതേസമയം തെക്കൻ കേരളത്തിൽ മഴയ്ക്കും സാധ്യതയുണ്ട്.

Leave a Reply