സംസ്ഥാനത്ത് മഴ മാറി മാനം തെളിഞ്ഞതോടെ വെയിലിനെ പേടിക്കേണ്ട അവസ്ഥ. നിലവിലെ സാഹചര്യത്തിൽ പകൽസമയങ്ങളിൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരും. കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില.
8