സാമ്പത്തിക വർഷം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രണ്ട് ദിവസത്തെ പണിമുടക്കിലൂടെ കേരളത്തിന് 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ദേശീയ പണിമുടക്ക് യാഥാര്‍ത്ഥ്യത്തില്‍ കേരളത്തെ മാത്രമാണ് പ്രതികൂലമായി ബാധിച്ചത്. ദേശീയ പണിമുടക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നഗരത്തെയും ബാധിച്ചില്ല. കേരളത്തില്‍ സമരാനുകൂലികള്‍ സമരം ശക്തമാക്കുമ്പോള്‍ തങ്ങള്‍ക്ക് അംഗബലമില്ലാത്ത മറ്റ് സംസ്ഥാനങ്ങളില്‍ സമരം വെറും പ്രകടനത്തിലൊതുക്കി.