Spread the love

കേരള മദ്രസാധ്യാപക ക്ഷേമ നിധി ബോര്‍ഡ് : അംശാദായം സബ് പോസ്റ്റ് ഓഫീസുകള്‍ വഴി

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ് നേരിട്ട് അംശാദായം സ്വീകരിക്കുന്നില്ലെന്നും അംശാദായം സ്വീകരിക്കുന്നതിന് ബോര്‍ഡ് ഏതെങ്കിലും വ്യക്തികളെയോ യൂണിയനുകളെയോ ഏജന്‍സികളെയോ നാളിതുവരെ ഏല്‍പ്പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ എം പി അബ്ദുള്‍ ഖഫൂര്‍ അറിയിച്ചു.
ക്ഷേമനിധിയില്‍ അംഗങ്ങളായ അവരുടെ അംശാദായം കേരളത്തില്‍ സബ് പോസ്റ്റ് ഓഫീസുകള്‍ വഴി ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണകളായോ സബ് പോസ്റ്റ് ഓഫീസുകള്‍ വഴി മാത്രം അംശദായം അടയ്ക്കാവുന്നതാണ്. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള ഓഫീസാണ് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ആസ്ഥാനം. കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് വേണ്ടി പ്രത്യേക യൂണിയനോ ഏജന്‍സിയോ ഇതുവരെ തുടങ്ങിയിട്ടില്ല. ക്ഷേമനിധിയില്‍ അംശാദായം അടക്കുന്നതിനായും യൂണിയനില്‍ ചേര്‍ക്കുന്നതിനായും ചില തല്‍പരകക്ഷികള്‍ കമ്മീഷനായി വന്‍ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അംഗങ്ങള്‍ അംശാദായ തുക മാത്രമേ അറിയേണ്ടതുള്ളൂ എന്നും വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ക്ക് വശംവദരാവാതിരിക്കാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Leave a Reply