തിരുവനന്തപുരം: കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസ് ഗൗരിശങ്കറിനാണ് ഒന്നാം റാങ്കും വൈഷ്ണ ജയവർധന രണ്ടാം റാങ്കും നേടി. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് കേരള മെഡിക്കൽ റാങ്ക് പട്ടിക തയ്യാറാക്കിയത്. 42059 പേർ റാങ്ക് പട്ടികയിൽ ഇടം നേടി.31,722 പേരും പെണ്‍കുട്ടികളാണ്. ആദ്യപത്തില്‍ അഞ്ച് പേര്‍ ആണ്‍കുട്ടികളും അഞ്ച് പേര്‍ പെണ്‍കുട്ടികളുമാണ്. ആദ്യ 100 റാങ്കില്‍ 54 ആണ്‍കുട്ടികളും 46 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
ഫലം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.വിവിധ സംവരണത്തിന് അര്‍ഹരായിട്ടുള്ളവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് 20-നും അന്തിമ ലിസ്റ്റ് 24-നും പ്രസിദ്ധീകരിക്കും. പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യാതലത്തിൽ തീരുമാനമാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കണം.