2022 ലെ പത്താം തലം പ്രാഥമിക പൊതു പരീക്ഷയ്ക്ക് സ്ഥിരീകരണം രേഖപ്പെടുത്തുമ്പോൾ ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം തന്നെ ചോദ്യപേപ്പർ മാധ്യമം തെരഞ്ഞെടുക്കേണ്ടതാണ്.
സ്ഥിരീകരണം രേഖപ്പെടുത്തിയ സമയത്ത് ചോദ്യപേപ്പർ മാധ്യമം രേഖപ്പെടുത്തുന്നതിൽ പിശകുപറ്റിയ ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡി, മൊബൈൽ നമ്പർ, കാറ്റഗറി നമ്പർ, ആവശ്യമായ ചോദ്യപേപ്പർ മാധ്യമം എന്നിവ വ്യക്തമായി രേഖപ്പെടുത്തി കേരള പബ്ലിക് സർവീസ് കമ്മിഷൻ ജോയിന്റ് പരീക്ഷാ കൺട്രോളർക്കോ ( jointce.psc@kerala.gov.in ) അതത് ജില്ലാ ആഫീസർമാർക്കോ 11.03.2022 ന് മുൻപായി ഇ.മെയിൽ വഴിയോ തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
?ഒരു കാരണവശാലും 11.03.2022 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പരീക്ഷയ്ക്ക് സ്ഥിരീകരണം നൽകുവാനുള്ള സമയം 11.03.2022 വരെ
സ്ഥിരീകരണം നൽകുന്നതിന് മുൻപ് കമ്മ്യൂണിക്കേഷൻ അഡ്രസ്സിൽ ആവശ്യമായ മാറ്റം വരുത്തിയാൽ അതു പ്രകാരമുള്ള ജില്ലയിൽ ലഭ്യത അനുസരിച്ച് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതാണ്. പ്രൊ രൊഫൈൽ പരിശോധിച്ചു കൺഫർമേഷൻ നൽകുക. അല്ലാത്തപക്ഷം പരീക്ഷ എഴുതാൻ സാധിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക??
https://thulasi.psc.kerala.gov.in