Spread the love
ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ കേരള പോലീസ്.

തിരുവനന്തപുരം: വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് കേരള പോലീസ്. കോടികള്‍ ചെലവഴിച്ച് കഴിഞ്ഞ വർഷം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന വിമർശനങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. നിലവിലെ ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ കേരള പോലീസ് നടപടികള്‍ ആരംഭിച്ചത്.
ഒന്‍പത് സീറ്റുകളുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിനായാണ് ടെണ്ടർ. ഒരു മാസം 20 മണിക്കൂർ പറന്നാലും പറന്നില്ലെങ്കിലും നിശ്ചിത തുക കമ്പനിക്ക് നൽകും. അധിക മണിക്കൂറിനു അധിക തുക നൽകും. കേന്ദ്രഫണ്ട് ലഭിക്കുമെന്നും പറയുന്നു. നേരത്തെ പവന്‍ ഹന്‍സിന്റെ ഹെലികോപ്റ്ററാണ് കേരള പോലീസ് ഉപയോഗിച്ചിരുന്നത്. 22.21 കോടി രൂപ പൊലീസ് ഫണ്ടിൽ നിന്നും നൽകി. എന്നാൽ ചുരുക്കം ചില യാത്രകളൊഴിച്ചാൽ മറ്റൊന്നിനും ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. താഴ്ന്ന് പറക്കാനാകാത്തതിനാൽ മാവോയിസ്റ്റ് പരിശോധനയും നടന്നിരുന്നില്ല.

Leave a Reply