Spread the love
പോലീസുകാരന്റെ മാമ്പഴ മോഷണം ഒത്തുതീർക്കാനാകില്ല’; പോലീസ്

കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത മാമ്പഴ മോഷണ കേസിൽ ഒത്തുതീർപ്പ് നീക്കങ്ങളുമായി പരാതിക്കാരൻ രംഗത്ത് വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പോലീസ്. മാമ്പഴ മോഷണക്കേസ് ഒത്തുതീർക്കാൻ പാടില്ല എന്ന് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസിന് വേണ്ടി സർക്കാർ അഭിഭാഷക അഡ്വ. പി. അനുപമ നിലപാട് വ്യക്തമാക്കി.സാധാരണക്കാരനല്ല കേസിൽ പ്രതിയായിട്ടുള്ളത് എന്ന് കോടതിയിൽ പോലീസ് ചൂണ്ടിക്കാട്ടി. ഒരു പോലീസ് ഓഫീസർ തന്നെ പ്രതിയായ കേസ് ഒത്തുതീർപ്പാകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും സർക്കാർ അഭിഭാഷക പി. അനുപമ കോടതിയിൽ ചൂണ്ടിക്കാട്ടി.സാധാരണഗതിയിൽ ഇത്തരം കേസുകളിൽ പരാതിക്കാരൻ പിൻവാങ്ങിയാൽ കേസ് പിൻവലിക്കാനുള്ള ഉത്തരവാണ് കോടതികൾ പുറത്തിറക്കാറുള്ളത്. കഴിഞ്ഞ മാസം 30നാണ് കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവട കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷണം പോയത്. ഇതിന് പിന്നാലെ ആദ്യഘട്ടത്തിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് പരാതിയുമായി കച്ചവടക്കാരൻ രംഗത്ത് വന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Leave a Reply