കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരത്തിൽ നിന്നും തെളിവായി ലഭിച്ച മുട്ടത്തോടിലൂടെ കൊലപാതകിയെ പിടികൂടി കേരള പൊലീസ്. ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറിൽ കൊല്ലപ്പെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിൻ്റെ കൊലപാതകിയെയാണ് പൊലീസ് വലയിലാക്കിയത്. മോഷണശ്രമത്തിനിടയിലായിരുന്നു ജോസഫ് കൊല്ലപ്പെട്ടത്. ജോസഫിൻ്റെ കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസ തടസമുണ്ടായിട്ടായിരുന്നു മരണം സംഭവിച്ചത്. മൃതദേഹത്തിന് തൊട്ടടുത്തായി ചെരുപ്പ്, വാക്കത്തി, തൊപ്പി, ടോർച്ച്, കുട, കുറച്ച് ഇറച്ചി എന്നിവയാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച കുടയും ചെരിപ്പും ജോസഫിൻ്റേതാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചു. പറഞ്ഞു.
ഇതിനിടയിലാണ് പൊലീസ് ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻ്റെ വീട്ടിൽ മോഷണം നടന്നുവെന്നുള്ള വാർത്തകൾ പുറത്തു വന്നത്. ഈ വീടിന് അൽപ്പമകലെയാണ് ജോസഫിൻ്റെ മൃതദേഹവും കാണപ്പെട്ടത്. മോഷണം പോയത് 6000 രൂപയും ഒരു കിലോ ഇറച്ചിയുമാണെന്നാണ് കുടുംബാംഗങ്ങൾ മൊഴിനൽകിയത്. അന്വേഷണത്തിലുടെ മോഷ്ടവിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. അതു കൊലചെയ്യപ്പെട്ട ജോസഫ് തന്നെയായിരുന്നു. ജോസഫ് ഒരു മോഷ്ടാവല്ലെന്നും മോഷ്ടിക്കുന്ന സ്വഭാവം അയാൾക്കില്ലെന്നും ബന്ധുക്കൾ ഉറപ്പിച്ചു പറഞ്ഞു.
ഇതിനിടെ മരണസമയത്ത് ജോസഫ് ധരിച്ചിരുന്ന ഷർട്ടിലെ പോക്കറ്റിൽ നിന്നും ഒരു മുട്ടത്തോട് പോലീസ് കണ്ടെടുത്തു. മോഷണം നടന്ന രാജേന്ദ്രൻ്റെ വീട്ടിലുള്ളവരെ രണ്ടാമത്തെ ചോദ്യം ചെയ്യലിൽ മറ്റൊരു സാധനംകൂടിയെത്തി. രണ്ടു താറാമുട്ടകൾ. തുടർന്ന് രാജേന്ദ്രനെ ചോദ്യം ചെയ്തതോടെ അയാൾ കുറ്റേം സമ്മതിക്കുകയായിരുന്നു. മാേഷ്ടിച്ചെടുത്ത താറാമുട്ടകൾ ജോസഫ് പോക്കറ്റിൽ സൂക്ഷിച്ചിരുന്നു. ഇതിനിടെ രാജേന്ദ്രനുമായുള്ള മൽപ്പിടിത്തത്തിൽ അവ പൊട്ടുകയായിരുന്നു. കഴുത്തിലൂടെ കയ്യിട്ട് പ്രത്യേക രീതിയിൽ പിടിച്ചതാണ് ജോസഫിൻ്റെ മരണകാരണമെന്നും കഴുത്തിനുള്ളിലെ അസ്ഥി പൊട്ടി ശ്വാസനാളത്തിൽ തുളഞ്ഞ് കയറിയെന്നും പൊലീസ് കണ്ടെത്തി.