ഡ്രോൺ ഡെവലപ്മെന്റ് ഹാക്കത്തോണുമായി കേരള പോലീസ്; രജിസ്ട്രേഷൻ ആരംഭിച്ചു.
കേരള പോലീസിനായി ഡ്രോൺ ഉപയോഗിച്ചുള്ള വിവിധതരം ആവശ്യങ്ങൾ നിർവഹിക്കുന്ന രീതിയിൽ ഡ്രോൺ ശേഷി വർദ്ധിപ്പിക്കുന്നതിനായി കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡ്രോൺ ഡെവലപ്മെന്റ് ഹാക്കത്തോൺ – “ഡ്രോൺ കെപി 2021 ” ന്റെ വെബ്സൈറ്റ് ലോഞ്ചും, ഹാക്കത്തോണിന്റെ രജിസ്‌ട്രേഷൻ കിക്കോഫും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ്സ് നിർവഹിച്ചു. പോലീസ് ആസ്ഥാനത്തുവച്ച് നടന്ന ചടങ്ങിൽ ഹെഡ് ക്വാർട്ടർ എഡിജിപിയും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ്സ് , ഡിഐജി എപി ബറ്റാലിയൻ പി പ്രകാശ് ഐപിഎസ്സ് എന്നിവർ സന്നിഹിതരായിരുന്നു.
പോലീസ് സേനയുടെ ഡ്രോൺ ഡെവലപ്മെന്റ് ശേഷി വർധിപ്പിക്കുന്നതിനും, വിവിധ സേവനങ്ങൾക്കായുള്ള ഡ്രോണുകളുടെ നിർമാണവും, ഡ്രോൺ ഫോറൻസിക്സിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, ആന്റി ഡ്രോൺ സിസ്റ്റം ഡെവലപ്മെന്റ് എന്നിവ മത്സര ഇനങ്ങളായിട്ടുള്ള ഹാക്കത്തോണിൽ ഈ മേഖലയിൽ റിസർച്ച് ചെയ്യുന്ന ടെക്നിക്കൽ ഓർഗനൈസേഷൻസ്, വിദ്യാർഥികൾ, ഡ്രോൺ ഡെവലപ്മെന്റിൽ
താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മത്സരാർത്ഥികളായി പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20 നവംബർ 2021.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഡ്രോൺ കെപി വെബ്സൈറ്റ് സന്ദർശിക്കുക .
https://drone.cyberdome.kerala.gov.in