Spread the love
Kerala Police launches online class against eve teasers

തി​രു​വ​ന​ന്ത​പു​രം: പൂ​വാ​ല​ന്മാ​രെ​യും ഞ​ര​മ്പ് രോ​ഗി​ക​ളെ​യും നേ​രി​ടാ​ൻ പെ​ങ്ങ​ന്മാ​ർ ഇ​നി​യും കാ​യി​ക കേ​ന്ദ്ര​ങ്ങ​ൾ ത​പ്പി ന​ട​ക്ക​ണ്ട. പെ​ങ്ങ​ന്മാ​രെ കേ​ര​ളാ പോ​ലീ​സ് അ​ടി ത​ട പ​ഠി​പ്പി​ക്കും. ന​ല്ല പ​ഞ്ച് ഇ​ടി പ​രി​പാ​ടി​യു​മാ​യി കേ​ര​ളാ പോ​ലീ​സി​ലെ മാ​മ​ന്‍​മാ​ർ ഇ​ന്നു മു​ത​ൽ നി​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തും. ഓ​ൺ​ലൈ​ൻ ട്യൂ​ട്ടോ​റി​യ​ലു​മാ​യി.

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ടാ​ൻ സ്ത്രീ​ക​ളെ പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​നാ​യാ​ണ് കേ​ര​ളാ പോ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗം വീ​ഡി​യോ ട്യൂ​ട്ടോ​റി​യ​ലു​ക​ൾ തു​ട​ങ്ങു​ന്ന​ത്.

പ്ര​ത്യേ​ക പ​രി​ശീ​ല​ന രീ​തി​യി​ൽ ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ ഇ​ന്നു മു​ത​ൽ പോ​ലീ​സ് എ​ല്ലാ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ക​ർ​ട്ട​ൻ റെ​യ്സ​ർ വീ​ഡി​യോ ഇ​ന്ന​ലെ പുറത്തിറക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ സെല്ലിലെ പോലീസ് ഉദ്യോഗസ്‌ഥൻ ബി. ടി. അരുണിന്റെതാണ് അടി തട പരിശീലന പരിപാടിയുടെ ആശയം. തിരുവനന്തപുരം വനിതാ സ്വയം പ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുൽഫത്ത്, അനീസ്ഖാൻ, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നൽകുന്നത്.

Leave a Reply