Spread the love
ആദിവാസി ഊരുകളിൽ പോക്സോ നിയമ ബോധവത്കരണവുമായി കേരള പൊലീസ്

വയനാട്ടിലെ ആദിവാസി ഊരുകളിൽ പോക്സോ നിയമ ബോധവത്കരണവുമായി കേരള പൊലീസ്. നമ്മുടെ മക്കൾ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യഘട്ടം പൂർത്തിയായി. ആദിവാസി ഊരുകളിലെത്തി, ഈരിലെ ജനങ്ങൾക്കൊപ്പം ചേര്‍ന്ന് വിവധ പരിപാടികള്‍ പൊലീസ് സംഘടിപ്പിക്കുകയും ഒപ്പം പോക്സോ നിയമ ബോധവത്കരണം നടത്തുകയും ചെയ്യുകയാണ് ലക്ഷ്യം. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രത്യേകം പ്രത്യേകം ക്ലാസുകൾ നല്‍കിയാണ് നിയമ സംവിധാനങ്ങളെപ്പറ്റി ബോധവത്കരണം നടത്തുന്നത്. വയനാട് ജില്ലയിലെ വിവിധ ആദിവാസി ഊരുകളിലായി ഒരു മാസത്തിനുള്ളിൽ ഇരുന്നൂറിലേറെ ക്ലാസുകൾ സംഘടിപ്പിച്ചു. . ഗോത്രമേഖലയിലെ ജനങ്ങളെ ചേർത്ത് നിർത്തിയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തുടങ്ങും. ആദിവാസി മേഖലയില്‍ നിന്നും പോക്സോ കേസുകളില്ലാതാക്കുന്നതോടൊപ്പം നിയമസംവിധാനങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക കൂടിയാണ് പൊലീസ് ലക്ഷ്യമിടുന്നതെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍ പറഞ്ഞു.

Leave a Reply