
സജി ചെറിയാന്റെ പത്തനംതിട്ട മല്ലപ്പള്ളി വിവാദ പ്രസംഗത്തിന്റ പൂർണ രൂപം കിട്ടാനില്ലെന്ന് പൊലീസ്. ഭരണഘടനയ്ക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അടങ്ങിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന് അന്വേഷണ സംഘം. ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. അന്നത്തെ ദൃശ്യങ്ങളില്ലെന്ന നിലപാടിലാണ് സിപിഎം മല്ലപ്പള്ളി ഏരിയ നേതൃത്വം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ, ശബ്ദം സജി ചെറിയാന്റേത് തന്നെയാണോ എന്നീ രണ്ടു വിവരങ്ങളാണ് ദൃശ്യങ്ങളില്‍നിന്ന് പോലീസിന് അറിയേണ്ടത്. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം റിപ്പോര്‍ട്ടായി ഇത് നൽകണം. ജൂലൈ മൂന്നിന് ഫേസ്ബുക് ലൈവ് പോയ പ്രസംഗം News 18 കേരളം ജൂലൈ അഞ്ചിന് രാവിലെ പുറത്തു വിട്ടതിനെത്തുടർന്ന് വിവാദമായപ്പോൾ വീഡിയോ അപ്രത്യക്ഷമായിരുന്നു. ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തതായും സിപിഎം മല്ലപ്പള്ളി ഏരിയ നേതൃത്വം വിശദീകരണം നല്‍കി.