സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി അസഭ്യം പറയുന്നവരുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേരള പൊലീസ്.
ഫേസ്ബുക്കില്‍ ഏറെയും കാണാവുന്ന ആളുകളാണ് ഫേക്ക് അക്കൗണ്ടുകളില്‍ വന്ന് അസഭ്യം പറയുന്നവര്‍. കൂടാതെ അസഭ്യം നിറഞ്ഞ ട്രോളുകള്‍ പങ്കുവെക്കാനായി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
എഫ്‌എഫ്‌സി(FFC) പോലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. പോസ്റ്റിന് താഴെ കേരള പൊലീസിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.
വ്യാജ പ്രൊഫൈലുകള്‍ ആദ്യം നിരോധിക്കണമെന്നും അസഭ്യം പറയുന്നവരെക്കാള്‍ കൂടുതല്‍ വര്‍ഗീയത പറയുന്നവരാണെന്നും ചിലര്‍ കമന്റ് രേഖപ്പെടുത്തി. എന്നാല്‍ ലോകാവസാനം വരെ നിങ്ങള്‍ നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും നിരീക്ഷണങ്ങള്‍ക്ക് ഒരു അറുതി വരുത്താനും കമന്റുകള്‍ എത്തുന്നുണ്ട്.