കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു. 3.14 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. ഹാക്ക് ചെയ്ത ശേഷം പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിട്ടുണ്ട്. അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ നീക്കം ചെയ്തു. എൻഎഫ്ടി വിപണനം ആണ് ഇപ്പോൾ അക്കൗണ്ടിലൂടെ നടക്കുന്നത്.