ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്ഥിരവികസനം സൂചിക പട്ടികയിൽ 75 പോയിന്റോടു കൂടി കേരളം ഒന്നാം സ്ഥാനത്ത്.

തുടർച്ചയായ മൂന്നാം വർഷമാണിത് കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 74പോയിന്റോടുകൂടി ഹിമാചൽപ്രദേശ് ആണ് രണ്ടാം സ്ഥാനത്ത്. 72 പോയിൻറ് നേടി ആന്ധ്രപ്രദേശ്, കർണാടക,ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും മൂന്നാം സ്ഥാനത്തെത്തി.ബിഹാറാണ് ഏറ്റവും പിന്നിൽ (52 ).
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 79 പോയിന്റുമായി ചണ്ഡിഗഡ് ഒന്നാമതെത്തി.78 പോയിൻറ് ലഭിച്ച് ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവ രണ്ടാമതെത്തി.2018 -19 മുതലാണ് പട്ടിക ആദ്യമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്.സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പ്രകാരം ആണ് സൂചിത തയ്യാറാക്കുന്നത്. നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറാണ് പട്ടിക പുറത്തുവിട്ടത്.