തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ റജിസ്ട്രേഷൻ തിയതി നീട്ടി. നവംബർ മൂന്നിന് വൈകിട്ട് അഞ്ച് വരെയാണ് ഓൺലൈൻ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ പാസാകുന്ന പക്ഷം നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2020 ഒക്ടോബർ 21നും 2021 നവംബർ മൂന്നിനും ഇടയിൽ ലഭിച്ചതായിരിക്കണം) ഹാജരാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.