തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും, ലക്ഷദ്വീപ്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിൻറെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേരളനിയമസഭ.
കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെയും, അവിടുത്തെ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമുണ്ട് എന്നും പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപിലെ ഭരണകൂടത്തിന്റെ നടപടികൾ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.പുതിയ നിയന്ത്രണങ്ങളും,നയങ്ങളും ധാരാളം ആളുകളെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഇത് ജനതയെ സാമ്പത്തിക അസമത്വങ്ങൾക്കും,അസ്വസ്ഥതയ്ക്കും കാരണമാകും. ചട്ടം 188 അനുസരിച്ചുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്.
ലക്ഷ്യദ്വീപിന്റെ ഭാവി ഉത്കണ്o ഉളവാക്കുന്നു.കേരളം ആശങ്ക പങ്കുവെക്കുന്നു.ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ് ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടായ നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും പ്രമേയത്തിൽ പറയുന്നു.അതേസമയം, പ്രമേയത്തിൽ പ്രതിപക്ഷം ഭേദഗതി നിർദ്ദേശിച്ചു. കേന്ദ്രസർക്കാറിനെ നേരിട്ട് വിമർശിക്കണമെന്ന് കോൺഗ്രസും, മുസ്ലിം ലീഗും ആവശ്യപ്പെട്ടു.സംഘപരിവാർ അജൻഡ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി. ഡി.സതീശൻ പറഞ്ഞു.