Spread the love

തിരുവനന്തപുരം : അതിരൂക്ഷമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓക്സിജൻ ഇനി കേരളത്തിന് പുറത്തേക്ക് നല്കില്ല എന്ന് മുഖ്യമന്ത്രി. കോവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ചയോടെ 6 ലക്ഷത്തിലേക്ക് എത്തിയേക്കാം.അതിനാൽ
സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഓക്സിജൻ പുറത്തേക്ക് നൽകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ പറയുന്നു. കേന്ദ്ര ഓക്‌സിജൻ അലൊക്കേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്നലെ വരെ 40 ടൺ ഓക്സിജൻ തമിഴ്നാടിന് നൽകിയിരുന്നു. എന്നാൽ ഇത് ഇനി ഇത് സാധിക്കാത്ത സാഹചര്യമാണ് കേരളത്തിൽ. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന 219 ടൺ ഓക്‌സിജനും കേരളത്തിന് തന്നെ അനുവദിക്കണം.അധികം വേണ്ടിവരുന്നത് സ്റ്റീൽ പ്ലാൻറ് കളിൽ നിന്ന് ലഭ്യമാക്കേണ്ടതാണ്.

അതിരൂക്ഷമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓക്സിജൻ ഇനി കേരളത്തിന് പുറത്തേക്ക് നല്കില്ല എന്ന് മുഖ്യമന്ത്രി.
           കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 6 ലക്ഷമായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ  എണ്ണവും കൂടും. അപ്പോൾ 450 ടൺ ഓക്സിജൻ കേരളത്തിന് ആവശ്യമായിവരും. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജൻ ചോർന്നു പോകാതെയും അനാവശ്യ ഉപയോഗം ഇല്ലെന്ന് ഉറപ്പു വരുത്തിയുമാണ് ഉപയോഗം.കേരളത്തിലെ ഓക്സിജൻ കരുതൽശേഖരം 450 ടൺ ആയി ഉറപ്പുവരുത്തിയിരുന്നു.എന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് നൽകുകയുണ്ടായി.  നിലവിൽ കേരളത്തിലെ കരുതൽ ശേഖരം 86 ടൺ മാത്രമാണ്.

          കേന്ദ്രസർക്കാർ രാജ്യത്തിന്റെ പൊതുസ്ഥിതി കണക്കിലെടുത്ത് ഉടനെ തന്നെ ക്രയോ ടാങ്കറുകൾ സംവരിക്കണം. അവയിൽ നിന്ന് ലിക്യുഡ് മെഡിക്കൽ ഓക്സിജൻ സംസ്ഥാനങ്ങൾക്ക് അനുവദിക്കണം. ഇത് എത്തിക്കാനായി തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്,കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ അയയ്ക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ മൂന്ന് ഓക്സിജൻ പ്ലാന്റുകൾ കൂടി കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply