മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഇന്ന് തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരം കോവളത്ത് വെച്ചാണ് കൂടിക്കാഴ്ച്ച. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.
അന്തർസംസ്ഥാന വിഷയങ്ങൾ, ജലകരാറുകൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യുകയാണ് കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം.
തെക്കൻ സംസ്ഥാനങ്ങളുടെ കൗൺസിലിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ തിരുവനന്തപുരത്ത് എത്തിയത്.മുല്ലപ്പെരിയാർ, ശിരുവാണി ഉൾപ്പെടെയുള്ള വിഷയങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും.