Spread the love

സംസ്ഥാനത്ത് തുറക്കാൻ തീരുമാനം. തീയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബർ പ്രസിഡന്റ് വിജയ കുമാർ, ഫിയോക്ക് ജനറൽ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്.

സംഘടനാ പ്രതിനിധികൾ മുന്നോട്ടു വച്ച ഉപാധികൾ മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് ഈ തീരുമാനമെന്നാണ് വിവരം. എന്റർടെയ്ന്റമെന്റ് ടാക്സ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൂടാതെ വിനോദ നികുതി ഒഴിവാക്കിയാൽ 50 സീറ്റിങ്ങിലെ മറി കടക്കാമെന്നും തീരുമാനമായി. തീയറ്റർ ഉടമകൾക്ക് ലൈസൻസ് പുതുക്കാൻ സാവകാശവും നൽകിയിട്ടുണ്ട്. 9 മണി വരെ തിയേറ്റർ പ്രവർത്തനമെന്നതിൽ മാസ്റ്ററിന് ഇളവ് നൽകും. വിജയ് സിനിമയുടെ ദൈർഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. നാളെ തീയറ്ററുകളിൽ പരീക്ഷണ പ്രദർശനം നടത്തും.

ഇന്ന് കൊച്ചിയിൽ വെച്ച്‌ നിർമ്മാതാക്കളുടെ സംഘടമന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിർമ്മാതാക്കളെയാണ് യോഗത്തിൽ വിളിച്ചിരിക്കുന്നത്. സിനിമകൾ മുൻഗണന അടിസ്ഥാനത്തിൽ റിലീസ് ചെയ്യുന്ന കാര്യങ്ങൾ ഇവരുമായി ചർച്ച ചെയ്യും.ജനുവരി അഞ്ചുമുതൽ സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിരുന്നു. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയിൽ മാത്രം ആളുകളെ പ്രവേശിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

Leave a Reply