Spread the love
കേരള ടൂറിസം; ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 22 ലക്ഷത്തിന്‍റെ വര്‍ദ്ധന

കേരളത്തിന്റെ വിനോദസഞ്ചാര മേഖല ആഭ്യന്തര ടൂറിസ്റ്റുകളുടെ കരുത്തിൽ പുത്തൻ ഉണർവില്‍. മുൻവർ‌ഷത്തെ അപേക്ഷിച്ച് 22 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്. മൂന്ന് മാസം കൊണ്ട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയത് 43547 വിദേശ സഞ്ചാരികൾ അടക്കം 38 ലക്ഷം പേർ. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത് എറണാകുളത്താണ്, 8,11,426 പേർ. 6,00,933 പേർ എത്തിയ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിൽ പുതുതായി രണ്ട് ടൂറിസം കേന്ദ്രം എന്ന പദ്ധതി ഉൻ പ്രഘ്യപിക്കും. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പും പ്രചാരണവും വിവിധ വകുപ്പുകളെ കൂടി സഹകരിപ്പിച്ച് നടത്തും.കാരവൻ ടൂറിസം സാഹസിക ടൂറിസം , ചാന്പ്യൻ സ് ബോട്ട് ലീഗ്, തൂടങ്ങിയ വൈവിധ്യങ്ങളിൽ ടൂറിസം രംഗത്ത് കേരളത്തിന് നേട്ടങ്ങളുടേതാകും എന്നാണ് പ്രതീക്ഷ

Leave a Reply