Spread the love

തിരുവനന്തപുരം ∙ ജി20 ഉച്ചകോടിക്കു മുന്നോടിയായി ഡൽഹിയിലെ ചേരികൾ പൊലീസ് കെട്ടിമറയ്ക്കുന്നതിനെ വിമർശിച്ച് മന്ത്രി എം.ബി.രാജേഷ്. ചേരികളെ മറച്ചുപിടിക്കുന്നതല്ല‌, അവിടുള്ള മനുഷ്യരെ പുനരധിവസിപ്പിക്കുന്നതാണ് കേരളത്തിന്റെ ബദലെന്നു മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. എറണാകുളം ഗാന്ധിനഗർ പി ആൻഡ്‌ ടി കോളനി നിവാസികളുടെ പുനരധിവാസത്തിന്റെ ഭാഗമായി സർക്കാരൊരുക്കിയ ഭവന സമുച്ചയം ഉദ്ഘാടനം ചെയ്യുന്ന വിഡിയോയും രാജേഷ് പങ്കുവച്ചിട്ടുണ്ട്.ഡൽഹിയിൽ രാജ്യാന്തര നേതാക്കൾ സഞ്ചരിക്കാൻ സാധ്യതയുള്ള മുനീർക്ക ട്രാഫിക് ജംക്‌ഷനു സമീപമുള്ള ചേരി പൊലീസ് മറച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നേരത്തേ മെഹ്റോളിയിലെ കാലാ മഹലിൽ കുടിലുകൾ പൊളിക്കുകയും സരായ് കാലാ ഖാൻ ബസ് ടെർമിനലിനു സമീപം രാത്രികാല ഷെൽട്ടർ നീക്കുകയും ചെയ്തിരുന്നു. ഇവിടെയാണു ജി 20 പ്രതിനിധികൾക്കു നടക്കാനുള്ള പാർക്ക് നിർമിച്ചത്.

Leave a Reply