Spread the love

രാജ്യത്ത് മികവിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരങ്ങളിൽ ആദ്യ പത്തിൽ രണ്ട് കേരള നഗരങ്ങൾ.

നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക (2021-22)-യിലാണ് തിരുനവനന്തപുരവും കൊച്ചിയും ഇടം പിടിച്ചത്.
നാലും അഞ്ചും സ്ഥാനങ്ങളാണ്
തിരുവനന്തപുരവും കൊച്ചിയും കരസ്ഥമാക്കിയത്.

ദാരിദ്ര്യ നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് ഈ നേട്ടം.

2030ൽ നഗരങ്ങൾ കൈവരിക്കേണ്ട 46 വികസനലക്ഷ്യങ്ങളിൽ ഓരോ നഗരവും ഏതുവരെ എത്തിയെന്ന്‌ പരിശോധിച്ച്‌ നിതി ആയോഗ്‌ ആദ്യമായാണ്‌ ഇത്തരമൊരു റാങ്ക്‌ പ്രസിദ്ധീകരിച്ചത്‌. ദേശീയ പൊതുജനാരോഗ്യ സർവേ, ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ കണക്കുകൾ എന്നിവ ഉൾപ്പെടെ കേന്ദ്ര – സംസ്ഥാന മന്ത്രാലയങ്ങളുടെ വിവിധ റിപ്പോർട്ടുകൾ വിലയിരുത്തിയാണ്‌ സ്‌കോർ തയ്യാറാക്കിയത്‌.

Leave a Reply