തിരുവനന്തപുരം : കേരളീയം സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3.30 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സമാപന പരിപാടി നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ എത്താൻ വിവിധ പാർക്കിങ് സെന്ററുകളിൽ നിന്നും ഓരോ 10 മിനിട്ടിലും കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. പനവിള, ഹൗസിങ് ബോർഡ് – പ്രസ് ക്ലബ് റോഡ് എന്നിവ വഴിയും ആസാദ് ഗേറ്റ്, വൈഎംസിഎ പ്രസ് ക്ലബ് റോഡ് വഴിയും സെൻട്രൽ സ്‌റ്റേഡിയത്തിലേക്കു വിഐപി വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ, കേരളീയം സംഘാടകരുടെ വാഹനങ്ങൾ, നിശ്ചിത പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവ മാത്രമേ അനുവദിക്കൂ. ഇത്തരം വാഹനങ്ങൾക്കായി പനവിള – ഹൗസിങ് ബോർഡ് റോഡിലും സെൻട്രൽ സ്‌റ്റേഡിയം പരിസരത്തുമായി പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.