സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം മണ്ണെണ്ണയ്ക്ക് വർധിച്ചത്. ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് 81 രൂപയായി. ഈ മാസം മണ്ണെണ്ണ ലിറ്ററിന് 84 രൂപ നൽകണം. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് വർധിപ്പിച്ചത്.