
തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വില വലിയ തോതിൽ വർദ്ധിപ്പിച്ചു. ലിറ്ററിന് ഈ മാസം 22 രൂപയാണ് കൂട്ടിയത്. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന്. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.