Spread the love

തിരുവനന്തപുരം : ആറ്റുകാൽ ദേവിയുടെ ഉപാസകനായി 29 വർഷം പൂർത്തിയാക്കിയ കേശവൻ നമ്പൂതിരി ക്ഷേത്ര സഹ മേൽശാന്തി സ്ഥാനത്തു നിന്ന് പടിയിറങ്ങി. ശാന്തിക്കാരനായി തുടങ്ങി സഹ മേൽശാന്തി വരെയുള്ള മൂന്നു പതിറ്റാണ്ടോളം ദേവിയെ സേവിച്ച അപൂ‍ർവ നേട്ടവുമായാണ് നമ്പൂതിരി വിരമിക്കുന്നത്. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ കേശവൻ നമ്പൂതിരിക്ക് യാത്രയയപ്പ് നൽകി.

കോട്ടയം തിരുവാർപ്പ് ചെങ്ങളം പൈവള്ളിക്കൽ ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും ഗൗരി അന്തർജനത്തിന്റെയും മകനായ കേശവൻ നമ്പൂതിരി 1994 ഓഗസ്റ്റ് 31 നാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഉപാസകനായി എത്തുന്നത്. 1996 ൽ ശാന്തിയായി സ്ഥിര നിയമനം ലഭിച്ചു. 2005 ഏപ്രിൽ ഒന്നിന് സഹ മേൽശാന്തിയായി. അന്നു മുതൽ ക്ഷേത്രത്തിലെ നിത്യ പൂജകൾക്ക് കാർമികത്വം വഹിച്ചിരുന്നത് കേശവൻ നമ്പൂതിരിയാണ്. 1995 ൽ ക്ഷേത്രത്തിൽ നടത്തിയ ചണ്ഡികാ ഹോമത്തിൻ മുഖ്യ കാർമികനായിരുന്നു അദ്ദേഹം. ഹോമം നടത്തിപ്പിൽ ഉള്ള നൈപുണ്യം കാരണമാണ് കേശവൻ നമ്പൂതിരിക്ക് ഇൗ നിയോഗം ലഭിച്ചത്. മങ്കം കാളികാവ് വാളകുമേരി ഇല്ലത്ത് സാവിത്രിയാണ് ഭാര്യ. വിഷ്ണു നമ്പൂതിരി, ഗൗരി അന്തർജനം എന്നിവർ മക്കൾ. പൂർണിമയാണ് മരുമകൾ. മണക്കാട് പൈവള്ളിക്കൽ ഇല്ലത്താണ് താമസം.

Leave a Reply