Spread the love
കെജി കുഞ്ഞുകൃഷ്ണ പിള്ള അന്തരിച്ചു .

വിടവാങ്ങിയത് 18 വയസ്സ് വോട്ടവകാശത്തിനായി രാജ്യത്താദ്യമായി നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച നേതാവ്.

നെടുമങ്ങാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണഎംഎൽഎയായ
വെമ്പായം നെടുവേലി കെ ജി ഭവനിൽ കെജി കുഞ്ഞുകൃഷ്ണ പിള്ള (95 ).അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പിരപ്പൻകോട് സെൻറ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആധുനിക നെടുമങ്ങാടിന്റെ പിതാവ് എന്നറിയപ്പെടുന്ന കെ ജി വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആയും ദീർഘകാലം പ്രവർത്തിച്ചിരുന്നു.
നെടുമങ്ങാട് നിയോജക മണ്ഡലത്തിലും വെമ്പായം ഗ്രാമപഞ്ചായത്തിലും ഒട്ടേറെ വികസന നേട്ടങ്ങളുടെ കാലമായിരുന്നു കെജി കുഞ്ഞുകൃഷ്ണ പിള്ള എംഎൽഎ ആയിരുന്ന കാലം.സിപിഐ നോമിനിയായി 3.4നിയമസഭകളിലാണ് കെ ജി കുഞ്ഞ് കൃഷ്ണപിള്ള എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്..
1971 ൽ കെജി കുഞ്ഞുകൃഷ്ണ പിള്ള നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബിൽ രാജ്യാന്തരതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
18 വയസ്സ് പൂർത്തിയായ എല്ലാ യുവാക്കൾക്കും തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകണമെന്നായിരുന്നു കെജി അവതരിപ്പിച്ച ബിൽ .

ഏറെക്കാലം കഴിഞ്ഞ് ആണെങ്കിലും 18 വയസ്സ് വോട്ടവകാശം രാജ്യത്ത് നിലവിൽ വന്നത് കെ ജി യുടെ ദീർഘദൃഷ്ടി വ്യക്തമാക്കുന്നതായിരുന്നു.

1927 സെപ്റ്റംബർ 27 ന് ഗോവിന്ദ കുറുപ്പിന്റെയും ഗൗരി അമ്മയുടെയും മകനായാണ് കെ ജി യുടെ ജനനം. വെമ്പായത്തെ അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തുടർന്ന് സിപിഐയുടെയും നേതൃനിരയിൽ പ്രധാനിയായിരുന്നു കെജി കുഞ്ഞുകൃഷ്ണ പിള്ള .

ദീർഘനാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.ഒരാഴ്ച മുമ്പായിരുന്നു പിരപ്പൻകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മൃതദേഹം നാളെ രാവിലെ നെടുവേലിയിലെ വീട്ടിലെത്തിക്കും.
പരേതയായ തങ്കമ്മ ആണ് ഭാര്യ.
മക്കൾ : ജയശ്രീ (വൈദ്യുതി ഭവൻ)
അഡ്വക്കേറ്റ് കെ കെ ഗോപാലകൃഷ്ണൻ ,
കെ കെ കൃഷ്ണകുമാർ

Leave a Reply