
കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖബാധയെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു മോഹന്‍ ജുനേജ. കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഗ്യാങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ….അവൻ ഒറ്റയ്ക്കാണ് വന്നത്…മോൺസ്റ്റർ’….കെജിഎഫ് സിനിമയിലെ തരംഗമായ ഡയലോഗിന് തിരശീലയിൽ തീർത്തത് മോഹന്‍ ജുനേജ ആയിരുന്നു. ഏകദേശം 100ലേറെ ചിത്രങ്ങളിലും മോഹൻ വേഷമിട്ടിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.