Spread the love
ഖാദി ബോർഡ് വഴി 20000 പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി പി രാജീവ്

സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി ഈ വർഷം ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. 022 സംരംഭക വർഷമായെടുത്ത് ഒരു ലക്ഷം സംരഭങ്ങൾ തുടങ്ങണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിൽ പ്രധാന സംരംഭകരാകാൻ ഖാദിബോർഡിന് കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വൈവിദ്ധ്യമായ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ കരുത്തരാകാനുള്ള മുന്നേറ്റമാണ് ഖാദിബോർഡ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഖാദിബോർഡ് യൂണിറ്റുകളുടെ സ്ഥലസൗകര്യവും കെട്ടിട സൗകര്യവും പരമാവധി പ്രയോജനപ്പെ‌ടുത്തി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റുകളടക്കം തുടങ്ങി വികസനമുന്നേറ്റം കുറിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത വ്യവസായങ്ങളൊക്കെ ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തിൽ വെല്ലുവിളികൾ നേരിടുകയാണ് നവീകരണപ്രവർത്തനങ്ങളിലൂടെ ഖാദിപ്രസ്ഥാനത്തിന്റെ മൂല്ല്യങ്ങൾ സംരക്ഷിച്ച്കൊണ്ട് മുന്നോട്ടു പോകുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply