കൊച്ചി :വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് സംവിധായകൻ മേജർ രവി. താൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇപ്പോൾ ഐസിയുവിൽ നിന്ന് റൂമിലേയ്ക്ക് മാറ്റിയെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്. തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മേജർ രവി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെയാണ് അദ്ദേഹം വൃക്കരോഗ ബാധിതനായിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിഞ്ഞത്.